---
title: "ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഎം"
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254965/delhi"
published_at: "2024-12-09T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756a1f0cdf82_Screenshot_2024-12-09_132242.jpg"
keywords: []
---

# ബംഗ്ലാദേശിലെ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഎം

> **Lead Summary:** ഡൽഹി : ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി – ആര്‍എസ്എസ്, തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുന്നുവെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

## Article Content

ഡൽഹി : ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി – ആര്‍എസ്എസ്, തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുന്നുവെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

ഇത്തരം സമീപനങ്ങള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങളെ സഹായിക്കില്ലെന്നും പിബി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളുടെ നിയമത്തെ മറികടന്നുളള കോടതി വിധികളില്‍ സുപ്രീംകോടതി ഇടപെടണമെന്ന് പിബി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254965/delhi)