---
title: "അനുഗ്രഹ ജയേഷിൻ്റെ  കവിതാസമാഹാരം പ്രകാശനം ചെയ്തു"
english_title: "Anugrehajayesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254983/anugrehajayesh"
published_at: "2024-12-09T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756ae8a3e92c_1000041643.jpg"
keywords: []
---

# അനുഗ്രഹ ജയേഷിൻ്റെ  കവിതാസമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** **കാങ്കോൽ : **മാത്തിൽ എം.വി.എം.കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി അനുഗ്രഹ ജയേഷിൻ്റെ പ്രഥമ കവിതാസമാഹാരം - കിളിമൊഴികൾ - സ്കൂളിൽ വെച്ച് പ്രകാശനം ചെയ്തു.

## Article Content

**കാങ്കോൽ : **മാത്തിൽ എം.വി.എം.കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി അനുഗ്രഹ ജയേഷിൻ്റെ പ്രഥമ കവിതാസമാഹാരം - കിളിമൊഴികൾ - സ്കൂളിൽ വെച്ച് പ്രകാശനം ചെയ്തു.

കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി.സുനിൽകുമാർ പ്രകാശനകർമ്മം നിർവഹിച്ചു. വാർഡംഗം കെ.പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ഡോ.എൻ.പി.വിജയൻ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.പി.രമേശൻ, പി.ടി.എ.പ്രസിഡണ്ട് കെ.അബ്ദുൾ ഗഫൂർ, എസ്.എം.സി.ചെയർമാൻ കെ.ഗോവിന്ദൻ , പ്രീത വി.എന്നിവർ ആശംസകളർപ്പിച്ചു. കെ.എം.ലീനാകുമാരി സ്വാഗതവും പി.സവിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254983/anugrehajayesh)