---
title: "ഉന്നത വിജയികൾക്കുള്ള അനുമോദനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "Awairnessclass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254991/awairnessclass"
published_at: "2024-12-09T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756b3d0b89c9_1000041670.jpg"
keywords: []
---

# ഉന്നത വിജയികൾക്കുള്ള അനുമോദനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ : **ജവഹർ ബാൽ മഞ്ച് തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ളഅനുമോദനവുംബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.തളിപ്പറമ്പ് മൂത്തേടത്ത് HSS വിവേകാനന്ദ ബ്ലോക്കിൽ നടന്ന പരുപാടി കെ പി സി സി മെമ്പർ അഡ്വ. വി.പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ : **ജവഹർ ബാൽ മഞ്ച് തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ളഅനുമോദനവുംബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.തളിപ്പറമ്പ് മൂത്തേടത്ത് HSS വിവേകാനന്ദ ബ്ലോക്കിൽ നടന്ന പരുപാടി കെ പി സി സി മെമ്പർ അഡ്വ. വി.പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.

ജവഹർ  മഞ്ച് തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന, ക്വിസ് മത്സര വിജയികൾ, SSLC, +2, ഫുൾ A+ വിജയികൾ എന്നിവർക്കുള്ള അനുമോദനമാണ് സംഘടിപ്പിച്ചത്. ബ്ലോക്ക് ചെയർമാൻപി.വി.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. ജെ.ബി.എം.സ്‌റ്റേറ്റ് കോർഡിനേറ്റർ പി.ഷമീർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയെന്ന വിസ്മ‌യം എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ഇ. ആർ. വിനോദ് ക്ലാസ് എടുത്തു. കേരള ഒളിമ്പിക്‌സ് വെയ്റ്റ് ലിഫ്റ്റിങ് സംസ്ഥാന വിജയിക്കും & SSLC, PLUSTWO വിജയികൾക്കുമുള്ള സമ്മാനദാനം മൊട്ടമ്മൽ രാജൻ നിർവഹിച്ചു.

തുടർന്ന് ക്വിസ് മത്സര വിജയികൾക്കും ചിത്ര രചനാ മത്സര വിജയികൾക്കും ജില്ലാ സബ് ജില്ല വിജയികൾക്കുമുള്ള ഉപഹാര സമർപ്പണവും നടന്നു. പിസി സാബു, അഡ്വക്കേറ്റ് ലിഷ ദീപക്, സി വി എ ജലീൽ, എം പി ഉത്തമൻ, രജനീ രമാനന്ദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254991/awairnessclass)