---
title: "കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അ​ഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി"
english_title: "Trucking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25510/trucking"
published_at: "2022-02-10T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620494306dc10_n35777897216444671873504e6d5645153f98c612c1bb53938243b884cf4d7735b3a0f512cb6ba55073c7ea.jpg"
keywords: []
---

# കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അ​ഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

> **Lead Summary:** തിരുവനന്തപുരം; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അ​ഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.

## Article Content

തിരുവനന്തപുരം; കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അ​ഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.

**

ട്രക്കിങ്ങിനായി ഇന്നു മുതല്‍ ഓണ്‍ലൈനായി ബുക്കിങ് പുനരാരംഭിക്കാം. കോവിഡ് രൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശമനമാക്കിയപ്പോഴാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

25 പേര്‍ക്കുകൂടി ഓണ്‍ലൈന്‍ ബുക്കിങ്**

**

ഫെബ്രുവരി 11 മുതല്‍ 26 വരെയുള്ള കാലയളവില്‍ 25 പേര്‍ക്കുകൂടി ഓണ്‍ലൈന്‍ ബുക്കിങ് നടത്താം. യാത്രയ്ക്ക് തയാറാകുന്നവര്‍ക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ലോ ഇന്ന് രാവിലെ 11മണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും യാത്ര.

കൊടുംവനത്തിലൂടെ 27 കിലോമീറ്റര്‍ നടക്കണം**

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യാര്‍കൂടം. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റര്‍ നടന്നാണ് അ​ഗസ്ത്യാര്‍കൂടത്തിന്റെ മുകളില്‍ എത്തുന്നത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25510/trucking)