---
title: "അധ്യാപകനും ചരിത്രകാരനും ഗവേഷകനുമായ ഡോ. ടി. പവിത്രനെ ആദരിച്ചു"
english_title: "Drtpavithran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255224/drtpavithran"
published_at: "2024-12-10T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675805b6ae901_1000041792.jpg"
keywords: []
---

# അധ്യാപകനും ചരിത്രകാരനും ഗവേഷകനുമായ ഡോ. ടി. പവിത്രനെ ആദരിച്ചു

> **Lead Summary:** **പയ്യന്നൂർ: **അധ്യാപകനും ചരിത്രകാരനും ഗവേഷകനുമായ ഡോ. ടി. പവിത്രൻ വ്യത്യസ്തനായ അറിവന്വേഷകൻ ആണെന്ന് ഡോ. രാഘവൻ പയ്യനാട് അഭിപ്രായപ്പെട്ടു. പയ്യന്നൂർ കോളേജ് സെമിനാർ ഹാളിൽ നടന്ന ഗവേഷകക്കൂട്ടായ്മയുടെ 'പവിത്രായനം' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പയ്യന്നൂർ: **അധ്യാപകനും ചരിത്രകാരനും ഗവേഷകനുമായ ഡോ. ടി. പവിത്രൻ വ്യത്യസ്തനായ അറിവന്വേഷകൻ ആണെന്ന് ഡോ. രാഘവൻ പയ്യനാട് അഭിപ്രായപ്പെട്ടു. പയ്യന്നൂർ കോളേജ് സെമിനാർ ഹാളിൽ നടന്ന ഗവേഷകക്കൂട്ടായ്മയുടെ 'പവിത്രായനം' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അധ്യാപകൻ എന്നതിനപ്പുറം തൻ്റെ വിദ്യാർത്ഥികളെ സഹപഠിതാക്കളായി കണ്ടുകൊണ്ട് അവർക്കൊപ്പം സഞ്ചരിക്കുകയും സൗമ്യമായി ഇടപെടുകയും ചെയ്ത ആളെന്ന നിലയിൽ ഡോ. ടി. പവിത്രൻ്റെ മൗലികമായ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.കോഴിക്കോട് സർവ്വകലാശാല മലയാള വകുപ്പിൻ്റെ തലവൻ, മലയാളം സർവകലാശാല ശ്രേഷ്ഠമലയാളം ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തെ ഗവേഷകശിഷ്യരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വച്ച് ആദരിച്ചു.

ഡോ. എ സി ശ്രീഹരി അധ്യക്ഷത വഹിച്ചു. പ്രൊ. മുഹമ്മദ് അഹമ്മദ്, ഡോ. പി വി പുരുഷോത്തമൻ എന്നിവർ ഉപഹാരം നൽകി ആദരിച്ചു. ഡോ. ഇ സീന ഗവേഷകശിഷ്യരുടെ പ്രബന്ധസമാഹാരം, 'അറിവന്വേഷണങ്ങൾ' പ്രകാശനംചെയ്തു. ഡോ. ശ്രീധരൻ അഞ്ചുമൂർത്തി, വി എസ് അനിൽകുമാർ, പി പ്രേമചന്ദ്രൻ, ഡോ. വൈ വി കണ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഡോ. നിഷി ജോർജ് സ്വാഗതവും ഡോ. സന്തോഷ് കോറമംഗലം നന്ദിയും പറഞ്ഞു.തുടർന്ന് അടിമരാമായണത്തെ ആസ്പദമാക്കി ഡോ. ടി പവിത്രൻ രചിച്ച നാടകം 'സീതയും രണ്ട് ഭർത്താക്കൻമാരും' കലാമണ്ഡലം ലതയും ശിഷ്യരും നൃത്തരൂപത്തിൽ ആവിഷ്കരിച്ചു. പവിത്രൻ മാഷിൻ്റെ സുഹൃത്തുക്കളും വിദ്യാർത്ഥികളും പങ്കെടുത്ത സമാപന പരിപാടിയിൽ ഡോ. ഇ ഉണ്ണികൃഷ്ണൻ, എൻ സുബ്രഹ്മണ്യൻ, ടി കെ രത്നാകരൻ, രമണി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255224/drtpavithran)