---
title: "കണ്ണൂർ ജില്ലയിൽ ബസ് ഉടമകള്‍ നടത്തിയ ഏകദിന സൂചനാ പണിമുടക്ക് പൂര്‍ണ്ണം"
english_title: "Busstrikecompleated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255251/busstrikecompleated"
published_at: "2024-12-10T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675827526e79d_1000041829.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ബസ് ഉടമകള്‍ നടത്തിയ ഏകദിന സൂചനാ പണിമുടക്ക് പൂര്‍ണ്ണം

> **Lead Summary:** **കണ്ണൂര്‍: **ബസ് ഉടമകള്‍ കണ്ണൂർ ജില്ലയിൽ നടത്തിയ ഏകദിന സൂചനാ പണിമുടക്ക് പൂര്‍ണ്ണം. ജില്ലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പൊലിസ് അന്യായമായി നടപടിയെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. ജില്ലയിലൊരിടത്തും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല.

## Article Content

**കണ്ണൂര്‍: **ബസ് ഉടമകള്‍ കണ്ണൂർ ജില്ലയിൽ നടത്തിയ ഏകദിന സൂചനാ പണിമുടക്ക് പൂര്‍ണ്ണം. ജില്ലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പൊലിസ് അന്യായമായി നടപടിയെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. ജില്ലയിലൊരിടത്തും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല.

എന്നാല്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമേകി. ബസ് പണിമുടക്കില്‍ വിദ്യാര്‍ഥികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ബുദ്ധിമുട്ടിലായത്.

അന്യായമായി ഫോട്ടോയെടുത്ത് സ്വകാര്യ ബസുകള്‍ക്ക് പിഴ ചുമത്തുന്നത് പൊലിസ് അവസാനിപ്പിച്ചില്ലെങ്കില്‍ ഈ മാസം 18 മുതല്‍ ബസ് ഉടമകള്‍ അനിശ്ചിത കാല സമരം നടത്തുവെന്ന് ബസ് ഓപ്പറേറേഴ്‌സ് അസോ. കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത് പറഞ്ഞു. പല തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പി.കെ പവിത്രന്‍, വി.പി പുരുഷോത്തമന്‍, കെ.പി ശ്രീജിത്ത്, പി.പി മോഹനന്‍, പ്രസാദ്. ആലിക്കുഞ്ഞ് പന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255251/busstrikecompleated)