---
title: "അച്ഛന്റെയും മകന്റെയും തകർത്താട്ടം; മഹാൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു "
english_title: "Mahan tamil movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25539/mahan-tamil-movie"
published_at: "2022-02-10T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204b1c3530d3_Mahaan-on-Prime-Video.jpg"
keywords: []
---

# അച്ഛന്റെയും മകന്റെയും തകർത്താട്ടം; മഹാൻ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു 

> **Lead Summary:** ചെയ്യുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ വേണ്ടി ഏതളവു വരെയും പരിശ്രമിക്കുന്ന താരമാണ് വിക്രം. പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കാര്യമായി ശ്രദ്ധ നല്‍കുന്ന ആളാണ് അദ്ദേഹം.

## Article Content

ചെയ്യുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ വേണ്ടി ഏതളവു വരെയും പരിശ്രമിക്കുന്ന താരമാണ് വിക്രം. പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കാര്യമായി ശ്രദ്ധ നല്‍കുന്ന ആളാണ് അദ്ദേഹം.

ആമസോണ്‍ പ്രൈമിലൂടെ ഇന്നലെ രാത്രിയെത്തിയ ചിത്രം മഹാന്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടുന്നത്. വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം എന്നതായിരുന്നു മഹാന്‍റെ യുഎസ്‍പി. കാര്യമായ ശ്രദ്ധ ലഭിക്കാതെപോല കഴിഞ്ഞ ചിത്രം ജഗമേ തന്തിരത്തിനു ശേഷമുള്ള കാര്‍ത്തിക് സുബ്ബരാജിന്‍റെ തിരിച്ചുവരവ് ചിത്രമെന്നാണ് മഹാനെക്കുറിച്ചുള്ള പല പ്രേക്ഷക പ്രതികരണങ്ങളും. ഒപ്പം തങ്ങളുടെ പ്രിയതാരം ചിയാന്‍ വിക്രത്തിന്‍റെ തിരിച്ചുവരവാണെന്നും ട്വിറ്ററില്‍ സിനിമാപ്രേമികള്‍ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25539/mahan-tamil-movie)