---
title: "തളിപ്പറമ്പിൽ കഞ്ചാവുമായി   രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255406/arrested"
published_at: "2024-12-11T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67593c18e5be8_download_(7).jpeg"
keywords: []
---

# തളിപ്പറമ്പിൽ കഞ്ചാവുമായി   രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ** ::തളിപ്പറമ്പിൽ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ.

## Article Content

**തളിപ്പറമ്പ** ::തളിപ്പറമ്പിൽ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ.

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.

തളിപ്പറമ്പിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നഗര ഹൃദയഭാഗത്ത് വെച്ച് 22 ഗ്രാം ഉണക്ക കഞ്ചാവുമായാണ്

വെസ്റ്റ് ബംഗാൾ സ്വദേശികളായ ഇന്ദ്രജിത്ത് മണ്ഡൽ (31), കർണ മണ്ഡൽ (34) എന്നിവരെ അറസ്റ്റ് ചെയ്തത്.

പരിശോധനാ സംഘത്തിൽ പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് )ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം രാജ് എം.വി, റെനിൽ കൃഷ്ണൻ പി.പി, സജിൻ എ.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എം.വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255406/arrested)