---
title: "കണ്ണൂർ തോട്ടട ഐടിഐയിൽ സംഘർഷം: കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255415/kannur"
published_at: "2024-12-11T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67593f4bc2c57_IMG-20241211-WA0054.jpg"
keywords: []
---

# കണ്ണൂർ തോട്ടട ഐടിഐയിൽ സംഘർഷം: കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി

> **Lead Summary:** **

## Article Content

**

കണ്ണൂർ**:തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ്  സംഘർഷമുണ്ടായത്.

ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ട് സംഘടനയിലുമുളളവർ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255415/kannur)