---
title: "തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസിലെ അയൽക്കൂട്ടങ്ങളുടെ 100 % ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടന്നു"
english_title: "Harithakudumbasree"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255433/harithakudumbasree"
published_at: "2024-12-11T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67594d87eda7e_1000041922.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസിലെ അയൽക്കൂട്ടങ്ങളുടെ 100 % ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടന്നു

> **Lead Summary:**  **തളിപ്പറമ്പ : ** മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസിലെ അയൽക്കൂട്ടങ്ങളുടെ 100 % ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടന്നു. ടൗൺ സ്ക്വയറിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

 **തളിപ്പറമ്പ : ** മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസിലെ അയൽക്കൂട്ടങ്ങളുടെ 100 % ഹരിത അയൽക്കൂട്ട പ്രഖ്യാപനം നടന്നു. ടൗൺ സ്ക്വയറിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ എം.വി ജയൻ മുഖ്യാതിഥിയായി. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺകെ നബീസബീവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ പി പി മുഹമ്മദ് നിസാർപ്രതിപക്ഷ നേതാവ് ഒ സുഭാഗ്യം,ഹെൽത്ത് സൂപ്പർവൈസർ രഞ്ജിത്ത് കുമാർ,സി ഡി എസ് മെമ്പർ സെക്രട്ടറി പ്രദീപൻ, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.ജനപ്രതിനിധികൾ ,സി ഡി എസ്, മെമ്പർമാർ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .തുടർന്ന് ഹരിതകർമ്മ സേനാംഗങ്ങളുടെ നൃത്തശില്പം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255433/harithakudumbasree)