മണത്തണ : കേരള വ്യാപാരി വ്യവസായിഏകോപന സമിതി മണത്തണ യൂനിറ്റിലെ യൂത്ത് വിംഗ് പ്രവർത്തകർക്കുള്ള യൂനിഫോം വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് സുധാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡണ്ട് സി എം ജെ അദ്ധ്യക്ഷനായി. യൂനിറ്റ് സെക്രട്ടറി പ്രവീൺ, യൂത്ത് വിംഗ് പ്രസിഡണ്ട് റിജോ ജോസഫ്, സെക്രട്ടറി ജെഫീഷ്, വനിതാ വിംഗ് പ്രസിഡണ്ട് ബിന്ദു സോമൻ യൂത്ത് വിംഗ് ട്രഷറർ ജിമ്മി ഫിലിപ്പ് എന്നിവർ സംസാരിച്ചു.
uniform distribution in Manathana