---
title: "പുസ്തകം പ്രകാശനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255497/iritty"
published_at: "2024-12-11T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67598f3be7a6e_IMG-20241211-WA0077.jpg"
keywords: []
---

# പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **ഇരിട്ടി** : കണ്ണൂർ യൂണിവേഴ്‌സിറ്റി നാല് വർഷ ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള റീസെന്റ് ട്രൻഡ്‌സ് ഇൻ മാർക്കറ്റിങ്, ബിസിനസ് എൻവയൻമെന്റ്, സ്റ്റോക്ക് മാർക്കറ്റ് ഓപ്പറേഷൻസ് എന്നീ കോഴ്‌സുകളുടെ സിലബസ് അധിഷ്ടിതമായ പുസ്തകങ്ങൾ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ പ്രകാശനം ചെയ്തു.

## Article Content

**ഇരിട്ടി** : കണ്ണൂർ യൂണിവേഴ്‌സിറ്റി നാല് വർഷ ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള റീസെന്റ് ട്രൻഡ്‌സ് ഇൻ മാർക്കറ്റിങ്, ബിസിനസ് എൻവയൻമെന്റ്, സ്റ്റോക്ക് മാർക്കറ്റ് ഓപ്പറേഷൻസ് എന്നീ കോഴ്‌സുകളുടെ സിലബസ് അധിഷ്ടിതമായ പുസ്തകങ്ങൾ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ പ്രകാശനം ചെയ്തു.

എടത്തൊട്ടി ഡീ പോൾ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ, കോളേജ് മാനേജർ ഫാ. ജോർജ്‌ പൊട്ടയിൽ, പുസ്തകത്തിന്റെ രചയിതാക്കളായ കോളേജ് പ്രിൻസിപ്പൾ റവ. ഡോ. പീറ്റർ വർഗ്ഗീസ്, അഖിൽ ആന്റണി, മിഥുൻലാൽ എസ് കെ തുടങ്ങിയവർ പങ്കെടുത്തു. നാല് വർഷ ഡിഗ്രി പ്രോഗ്രാമിലെ ബി ബി എ മൈനർ, ബി കോം എം ഡി സി കോഴ്‌സുകളുടെ പഠന സഹായികളാണ് പ്രകാശനം ചെയ്തത്. പ്രായോഗിക തലത്തിലുള്ള പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് രചയിതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255497/iritty)