---
title: "സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളും  മികവിൻ്റെ കേന്ദ്രങ്ങളായി മാറും; മന്ത്രി പി രാജീവ് "
english_title: "Minister P rajeev "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25594/minister-p-rajeev"
published_at: "2022-02-10T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204e3c7780a2_FB_IMG_1644487427770.jpg"
keywords: []
---

# സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളും  മികവിൻ്റെ കേന്ദ്രങ്ങളായി മാറും; മന്ത്രി പി രാജീവ് 

> **Lead Summary:** കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രണ്ടാം എൽ ഡി എഫ് സർക്കാർ ആരംഭിച്ച പദ്ധതിയാണ് വിദ്യാകിരണം. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഉന്നത നിലവാരം പുലർത്തുന്ന 53 സ്കൂളുകൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 

## Article Content

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രണ്ടാം എൽ ഡി എഫ് സർക്കാർ ആരംഭിച്ച പദ്ധതിയാണ് വിദ്യാകിരണം. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഉന്നത നിലവാരം പുലർത്തുന്ന 53 സ്കൂളുകൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 

ഏതൊരു നാടും കേരളം പോലെയാകുകയാണെങ്കിൽ ഉറപ്പ് നൽകാൻ സാധിക്കുന്ന ഒന്നാണ് മികച്ച വിദ്യാഭ്യാസ സൗകര്യം. അതുകൊണ്ടുകൂടിയാണ് കേന്ദ്രസർക്കാർ സൂചകങ്ങളിൽ പലതിലും കേരളം ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കേരളത്തിലുടനീളം നിരവധി സ്കൂളുകൾ അന്താരാഷ്ട്ര തലത്തിലേക്കുയർത്താൻ സാധിച്ചിരുന്നു. ഇതിന് തുടർച്ചയുണ്ടാകുകയും സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളും ഈ വിധത്തിൽ മികവിൻ്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്യുമെന്നും പി രാജീവ് കൂട്ടി ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25594/minister-p-rajeev)