---
title: "ഖാദിക്കൊപ്പം"
english_title: "With khadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25595/With-khadi"
published_at: "2022-02-10T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204e4ed7d8d9_Picsart_22-02-10_15-40-32-110.jpg"
keywords: []
---

# ഖാദിക്കൊപ്പം

> **Lead Summary:** ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാഗമായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സന്ദർശിച്ചു.

## Article Content

ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാഗമായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സന്ദർശിച്ചു.

ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്കൂൾ അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ടി.വി. വിനോദ് അദ്ദേഹത്തെ ഷാൾ അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

നഗരസഭാ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. കൊറോണ മൂലം പ്രതിസന്ധിയിലായ ഖാദി മേഖലെ സംരക്ഷിക്കുന്നതിനാണ് അധ്യാപകരും ജീവനക്കാരും ആഴ്ചയിൽ ഒരു ദിവസം ഖാദിവസ്ത്രം ധരിക്കണമെന്ന ഉത്തരവ് സർക്കാർ ഇറക്കിയത്.

ചടങ്ങിൽ സ്കൂളിലെ അധ്യാപകർക്ക് പി.ജയരാജൻ ഖാദി തുണിത്തരങ്ങൾ വിതരണം ചെയ്തു. എം.വി. സുനിൽകുമാർ, ടി.സി.മാധവൻ നമ്പൂതിരി, ഇ.എ. ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25595/With-khadi)