---
title: "കഥാകൃത്ത് ടി പത്മനാഭന്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്ന് ഗോവ ഗവർണർ പി.എസ് .ശ്രീധരൻ പിള്ള."
english_title: "Governerpspilla"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255954/governerpspilla"
published_at: "2024-12-13T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bf47ccd5f3_1000042274.jpg"
keywords: []
---

# കഥാകൃത്ത് ടി പത്മനാഭന്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്ന് ഗോവ ഗവർണർ പി.എസ് .ശ്രീധരൻ പിള്ള.

> **Lead Summary:** **കണ്ണൂർ : **കഥാകൃത്ത് ടി പത്മനാഭന്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്ന് ഗോവ ഗവർണർ പി.എസ് .ശ്രീധരൻ പിള്ള.എല്ലാ മേഖലകളെക്കുറിച്ചും സമഗ്രമായി പഠിച്ചാണ് ടി പത്മനാഭൻ ഇപ്പോഴും സംസാരിക്കുന്നതെന്നും ശ്രീധരൻപിള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു .95 വയസ്സ് പൂർത്തിയായ ടി പത്മനാഭന് ജന്മദിനാശംസകൾ നേരുന്നതിനായി കണ്ണൂർ പള്ളിക്കുന്നിലെ പത്മനാഭന്റെ വീട്ടിലെത്തിയതായിരുന്നു ഗോവ ഗവർണർ .

## Article Content

**കണ്ണൂർ : **കഥാകൃത്ത് ടി പത്മനാഭന്റെ സാഹിത്യ ജീവിതം വിസ്മയകരമാണെന്ന് ഗോവ ഗവർണർ പി.എസ് .ശ്രീധരൻ പിള്ള.എല്ലാ മേഖലകളെക്കുറിച്ചും സമഗ്രമായി പഠിച്ചാണ് ടി പത്മനാഭൻ ഇപ്പോഴും സംസാരിക്കുന്നതെന്നും ശ്രീധരൻപിള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു .95 വയസ്സ് പൂർത്തിയായ ടി പത്മനാഭന് ജന്മദിനാശംസകൾ നേരുന്നതിനായി കണ്ണൂർ പള്ളിക്കുന്നിലെ പത്മനാഭന്റെ വീട്ടിലെത്തിയതായിരുന്നു ഗോവ ഗവർണർ .

ഷഷ്ടിപൂർത്തിയും സപ്തതിയും അശീതിയും ഒന്നും തന്നെ താൻ ഇതുവരെ ആഘോഷിച്ചിട്ടില്ലെന്ന് ടി പത്മനാഭൻ പറഞ്ഞു. പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദഭാരതിയാണ് 90 വയസ്സ് മുതൽ തൻറെ ജന്മദിനം ആഘോഷിക്കുന്നതെന്നും ടി പത്മനാഭൻ കൂട്ടിച്ചേർത്തു.ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, അഡ്വ. ബാലറാം എന്നിവരും ഗോവ ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255954/governerpspilla)