---
title: "ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായി പരിശീലന പരിപാടി ആരംഭിച്ചു"
english_title: "Thalipparambaruralpolice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255959/thalipparambaruralpolice"
published_at: "2024-12-13T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bf96781518_1000042290.jpg"
keywords: []
---

# ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായി പരിശീലന പരിപാടി ആരംഭിച്ചു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായി ത്രിദിന പരിശീലന പരിപാടി തളിപ്പറമ്പ കരിമ്പം ഇടിസി യിൽ ആരംഭിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : **കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായി ത്രിദിന പരിശീലന പരിപാടി തളിപ്പറമ്പ കരിമ്പം ഇടിസി യിൽ ആരംഭിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

റൂറൽ ജില്ല അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എസ്പിസി ഡിഎൻഒ എം പി വിനോദ് അധ്യക്ഷനായി. എസ്പിസി എഡിഎൻഒ കെ പ്രസാദ്, കെ ബ്രിജിത, സി എം ജയദേവൻ, എന്നിവർ സംസാരിച്ചു. എസ്പിസി മാനേജ്മെൻറ്, ടീം ബിൽഡിംഗ്, മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം, സ്ട്രെസ് മാനേജ്മെൻറ് എന്നിങ്ങനെ വിവിധ സെഷനുകൾ ട്രെയിനിങ് പരിപാടിയിൽ ഉണ്ടാകും. പരിശീലനം ശനിയാഴ്ച വൈകിട്ട് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255959/thalipparambaruralpolice)