---
title: "ആശ്രയ പദ്ധതിയിൽ നിന്നും മരണപ്പെട്ട ആശ്രീതർക്കുള്ള ധനസഹായ വിതരണം ഡിസംബർ 15-ന് അടക്കാത്തോട്ടിൽ "
english_title: "Keralavyaparivyavasay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/255979/keralavyaparivyavasay"
published_at: "2024-12-13T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675c0cb0790e8_1000042315.jpg"
keywords: []
---

# ആശ്രയ പദ്ധതിയിൽ നിന്നും മരണപ്പെട്ട ആശ്രീതർക്കുള്ള ധനസഹായ വിതരണം ഡിസംബർ 15-ന് അടക്കാത്തോട്ടിൽ 

> **Lead Summary:** അടക്കാത്തോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരുന്ന നിര്യാതയായ ഫാത്തിമ കാവുങ്കലിൻ്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുന്ന ചടങ്ങ് ഡിസംബർ 15-ന് ഞായറാഴ്ച്ച അടക്കാത്തോട്ടിൽ നടത്തപ്പെടുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് അടക്കാത്തോട് ബസ് സ്റ്റാൻ്റിൽ നടക്കുന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് ദേവസ്യമേച്ചേരി ഉൽഘാടനം ചെയ്യും.

## Article Content

അടക്കാത്തോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരുന്ന നിര്യാതയായ ഫാത്തിമ കാവുങ്കലിൻ്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുന്ന ചടങ്ങ് ഡിസംബർ 15-ന് ഞായറാഴ്ച്ച അടക്കാത്തോട്ടിൽ നടത്തപ്പെടുന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് അടക്കാത്തോട് ബസ് സ്റ്റാൻ്റിൽ നടക്കുന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് ദേവസ്യമേച്ചേരി ഉൽഘാടനം ചെയ്യും.

ചടങ്ങിൽ കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി ധനസഹായം കൈമാറുമെന്ന് ഭാരവാഹികളായ കെ.എ യാസീൻ കാവുങ്കൽ, വി.ഐ .സൈദ് കുട്ടി, വിൽസൻ കട്ടക്കൽ എന്നിവർ അറിയിച്ചു.പരിപാടിയിൽ ജനപ്രതിനിധികൾ,വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന - ജില്ലാ - യൂനിറ്റ് ഭാരവാഹികളും, മെമ്പർമാരും, നാട്ടുകാരും പങ്കെടുക്കും.ഞായറാഴ്ച്ച വൈകുന്നേരം മൂന്ന് മണി മുതൽ അടക്കാത്തോട്ടിൽ കടകൾ മുടക്കമായിരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/255979/keralavyaparivyavasay)