ഹൈദരാബാദ്: നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ശ്രീദേവിയാണ് ജാമ്യഹർജി പരിഗണിച്ചത്. മനപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കുമോയെന്ന് കോടതി സംശയം ഉന്നയിച്ചു. ബോധപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ എന്ന വകുപ്പും നടനെതിരെ എടുക്കാനാകുമോയെന്നും കോടതി ചോദിച്ചു.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് അറസ്റ്റിലായ തെലുങ്ക് നടൻ അല്ലു അർജുന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നേരത്തെ 14 ദിവസത്തേക്ക് റിമാൻഡിലായിരുന്ന ഇയാളെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.
BAIL FOR ALLU ARJUN