---
title: "പാഠഭാഗത്തിലും നിത്യജീവിതത്തിലും ഗണിതം മധുരമാക്കാന്‍ 'ഗണിത വിജയം': അധ്യാപക പരിശീലനം ആരംഭിച്ചു "
english_title: "Mathematical success"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25614/Mathematical-success"
published_at: "2022-02-10T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204f80b865e1_Picsart_22-02-10_17-02-54-163.jpg"
keywords: []
---

# പാഠഭാഗത്തിലും നിത്യജീവിതത്തിലും ഗണിതം മധുരമാക്കാന്‍ 'ഗണിത വിജയം': അധ്യാപക പരിശീലനം ആരംഭിച്ചു 

> **Lead Summary:** പാഠഭാഗത്തിലും നിത്യജീവിതത്തിലും ഗണിതം മധുരമാക്കാന്‍ സമഗ്ര ശിക്ഷ കേരള പയ്യന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ബി എം.എല്‍.പി. സ്‌കൂളില്‍ 'ഗണിത വിജയം' അധ്യാപക പരിശീലനം ആരംഭിച്ചു. പരിപാടി പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചേയർപേഴ്സൺ ശ്രീമതി ടി പി സമീറ ടീച്ചർ ഉദ്ഘാടനംചെയ്തു.

## Article Content

പാഠഭാഗത്തിലും നിത്യജീവിതത്തിലും ഗണിതം മധുരമാക്കാന്‍ സമഗ്ര ശിക്ഷ കേരള പയ്യന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ബി എം.എല്‍.പി. സ്‌കൂളില്‍ 'ഗണിത വിജയം' അധ്യാപക പരിശീലനം ആരംഭിച്ചു. പരിപാടി പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചേയർപേഴ്സൺ ശ്രീമതി ടി പി സമീറ ടീച്ചർ ഉദ്ഘാടനംചെയ്തു.

ആകര്‍ഷകമായ നിരവധി പ്രവര്‍ത്തനങ്ങളുമായാണ് ഗണിത വിജയം പദ്ധതിക്ക് തുടക്കമായത്. എല്ലാ ഗണിത പ്രവര്‍ത്തനങ്ങളും പഠനോപകരണങ്ങള്‍ ഉപയോഗിച്ച് ചെയ്യുമ്പോള്‍ ആഴത്തില്‍ ഉറപ്പിച്ചുനിർത്താൻ സഹായിക്കുന്നു. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളാണ് പദ്ധതിയില്‍ പങ്കാളികളാക്കുന്നത്.

ഗൃഹാന്തരീക്ഷത്തിലും ഗണിതാശയങ്ങള്‍ കുട്ടികളിലേക്ക് പകരാന്‍ അവസരങ്ങളുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്താൽ സ്കൂൾ തലത്തിലും പരിശീലനം നല്‍കുന്നു ചടങ്ങിൽ ബി ആർ സി ട്രെയ്നർ പി വി സുരന്ദ്രേൻ അധ്യക്ഷത വഹിച്ചു. ബിആർസി ട്രെയ്നർ വി പി ശശി, സി ആർ സി കോഡിനേറ്റർ സി വി ശ്രീജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25614/Mathematical-success)