---
title: "ബിജെപിയെ തുരത്തി ഓടിക്കണം; സീതാറാം യെച്ചൂരി"
english_title: "seetharam yechuri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25615/seetharam-yechuri"
published_at: "2022-02-10T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204f8facc618_Yechury.jpg"
keywords: []
---

# ബിജെപിയെ തുരത്തി ഓടിക്കണം; സീതാറാം യെച്ചൂരി

> **Lead Summary:** ഉത്തർപ്രദേശ് കേരളംപോലെ ആകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്റെ പ്രസ്‌താവനക്കെതിരെ പ്രതികരണവുമായി സിപിഐം എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

## Article Content

ഉത്തർപ്രദേശ് കേരളംപോലെ ആകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്റെ പ്രസ്‌താവനക്കെതിരെ പ്രതികരണവുമായി സിപിഐം എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

നീതി ആയോഗിന്റെ വികസന സൂചികയിൽ കേരളം ഒന്നാമത് ആണെന്നും കേരളത്തെപ്പോലെയാകാൻ യു.പി ബിജെപിയെ തുരത്തി ഓടിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. ഉത്തർപ്രദേശുകാർ സൂക്ഷിക്കണമെന്നും ബിജെപിക്ക് വോട്ട് ചെയ്‌തില്ലെങ്കിൽ യു.പി കശ്‌മീരോ ബംഗാളോ കേരളമോ പോലെ ആകുമെന്നും യോഗി രാവിലെ പ്രസ്‌താവന നടത്തിയിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25615/seetharam-yechuri)