---
title: "കേളകം പൂക്കുണ്ടിലെ ഡിജിറ്റൽ റീസർവ്വേയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾ കിഫയും, ചീങ്കണ്ണി പുഴ സംരക്ഷണ സമിതിയും കോൺഗ്രസും ബോധപൂർവം സൃഷ്ടിക്കുന്നതാണന്ന് സി.പി.എം"
english_title: "Kelakampookunddigitalsarvay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256185/kelakampookunddigitalsarvay"
published_at: "2024-12-14T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d40e4166ff_1000042393.jpg"
keywords: []
---

# കേളകം പൂക്കുണ്ടിലെ ഡിജിറ്റൽ റീസർവ്വേയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾ കിഫയും, ചീങ്കണ്ണി പുഴ സംരക്ഷണ സമിതിയും കോൺഗ്രസും ബോധപൂർവം സൃഷ്ടിക്കുന്നതാണന്ന് സി.പി.എം

> **Lead Summary:** **കേളകം : **പൂക്കുണ്ടിലെ ഡിജിറ്റൽ റീസർവ്വേയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾ കിഫയും, ചീങ്കണ്ണി പുഴ സംരക്ഷണ സമിതിയും കോൺഗ്രസും ബോധപൂർവം സൃഷ്ടിക്കുന്നതാണന്ന് സി.പി.എം. കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിപിഎം ഏരിയ സെക്രട്ടറിയും കേളകം പഞ്ചായത്ത് പ്രസിഡൻ്റുമായ സി.ടി.അനീഷ്, കേളകം ലോക്കൽ സെക്രട്ടറി കെ.പി.ഷാജി, സിപിഎം ഏരിയാ കമ്മിറ്റി അംഗവും പാലുകാച്ചി വനസംരക്ഷണ സമിതി പ്രസിഡൻ്റുമായ കെ.സി.ജോർജ് കുപ്പക്കാട്ട്, അടയ്ക്കാത്തോട് ലോക്കൽ സെക്രട്ടറി എ.എ.സണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഈ മൂന്ന് സംഘടനയിലും കാണുന്ന മുഖങ്ങൾ മിക്കതും ഒന്നു തന്നെയാണ് . ജനങ്ങളിൽ ഭീതി പരത്തി ആളുകളെ പഞ്ചായത്തിനും സർക്കാരിനും എതിരായി തിരിച്ചു വിടാനുള്ള ശ്രമം തിരിച്ചറിയണം .

## Article Content

**കേളകം : **പൂക്കുണ്ടിലെ ഡിജിറ്റൽ റീസർവ്വേയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾ കിഫയും, ചീങ്കണ്ണി പുഴ സംരക്ഷണ സമിതിയും കോൺഗ്രസും ബോധപൂർവം സൃഷ്ടിക്കുന്നതാണന്ന് സി.പി.എം. കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിപിഎം ഏരിയ സെക്രട്ടറിയും കേളകം പഞ്ചായത്ത് പ്രസിഡൻ്റുമായ സി.ടി.അനീഷ്, കേളകം ലോക്കൽ സെക്രട്ടറി കെ.പി.ഷാജി, സിപിഎം ഏരിയാ കമ്മിറ്റി അംഗവും പാലുകാച്ചി വനസംരക്ഷണ സമിതി പ്രസിഡൻ്റുമായ കെ.സി.ജോർജ് കുപ്പക്കാട്ട്, അടയ്ക്കാത്തോട് ലോക്കൽ സെക്രട്ടറി എ.എ.സണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഈ മൂന്ന് സംഘടനയിലും കാണുന്ന മുഖങ്ങൾ മിക്കതും ഒന്നു തന്നെയാണ് . ജനങ്ങളിൽ ഭീതി പരത്തി ആളുകളെ പഞ്ചായത്തിനും സർക്കാരിനും എതിരായി തിരിച്ചു വിടാനുള്ള ശ്രമം തിരിച്ചറിയണം .

ചിലരുടെ വ്യക്തി താല്പര്യത്തിന് ജനങ്ങളെയാകെ ഇരയാക്കുന്നു. അതിന് വേണ്ടി രൂപീകരിച്ച സംഘടനകളാണ് ചീങ്കണ്ണിപുഴ സംരക്ഷണ സമിതിയും കിഫയും. കിഫയുടെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും പൂക്കുണ്ട് കാരാണ് .കിഫയുടെ ജില്ലാ പ്രസിഡന്റിന് വനം വകുപ്പുമായി ഉള്ള വിരോധം തീർക്കാൻ. നിരന്തരമായി വിഷയങ്ങൾ കുത്തിപ്പൊക്കുന്നു. ഇയാളുടെ വിരോധവും അതിന്റെ ഭാഗമായി ഉണ്ടാക്കിയ പ്രശ്നങ്ങളുമാണ് വനംവകുപ്പിന്റെ ഇടപെടലിന് അവസരമൊരുക്കിയത് . ചീങ്കണ്ണിപുഴ സംരക്ഷണ സമിതി രൂപീകരിച്ചത് ചിലരുടെ താല്പര്യം സംരക്ഷിക്കാൻ മാത്രം. ചീങ്കണ്ണി പുഴയുടെ 12 കിലോമീറ്റർ ദൂരത്തിൽ പൂക്കുണ്ടിൽ ഒഴികെ എവിടെയും വിഷയങ്ങളില്ല. ചീങ്കണ്ണി പുഴ സംരക്ഷണ സമിതി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന് പരാതി കൊടുക്കുന്നത് കണ്ടു. ഇത്രയും പരിഹാസ്യമായ പ്രവൃത്തിക്ക് ഇവർക്കേ കഴിയൂ. 2012 ൽ ആറളം വന്യമൃഗ സങ്കേതത്തിന്റെ ബഫർസോൺ 12 കിലോമീറ്റർ ആക്കണം എന്ന് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് കൊടുത്തയാളാണ് വി.ഡി. സതീശൻ. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ജില്ലാ പഞ്ചായത്ത്‌ മെമ്പറുടെ നേതൃത്വത്തിൽ ജനകീയ പ്രശ്നങ്ങൾക്കായി ഓടി നടക്കുകയാണ്. ഇതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും, ബിഷപ്പ് പാമ്പ്ലാനിയെ പോലും തെറ്റിദ്ധരിപ്പിച്ച് പ്രസ്താവന ഇറക്കിക്കാൻ ഇവർക്ക് ഒരു മടിയുമില്ലന്നും സി.പി.എം.നേതാക്കൾ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256185/kelakampookunddigitalsarvay)