പാട്യം : പാട്യം ഗ്രാമപഞ്ചായത്തിന്റെ 2024 25 വർഷം ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി തേൻ ഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് ഫീൽഡ് തലത്തിൽ പ്രായോഗിക പരിശീലനം നൽകി.പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു പാഠ്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷിനിജ എൻ വി നിർവഹിച്ചു.
തുടർച്ചയായ രണ്ടാം വർഷമാണ് കൃഷിഭവന്റെ ജനകീയസൂത്രണം പദ്ധതിയുടെ ഭാഗമായി തേനീച്ച കർഷകർക്കുള്ള കോളനിയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നത്.കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക വിപണിയിൽ ഗുണനിലവാരം ഉള്ള തേൻ ലഭ്യമാക്കുക, തേനീച്ച വളർത്തലിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യംപട്യത്തെ മുൻനിര തേനീച്ച കർഷകനായ ശ്രീ രാജേശ്വരൻ മേൽനോട്ടം വഹിക്കുന്ന കൃഷിയിടത്തിൽ നടന്ന പരിശീലന പരിപാടി ശ്രീ മനോഹരൻ (മലബാർ ഹണി) കൈകാര്യം ചെയ്തു. കൃഷി ഓഫീസർ ശ്രീ ജോർജ് ജെയിംസ്, കൃഷി അസിസ്റ്റൻ്റ് അനു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
Patyamgramapanchayath