തളിപ്പറമ്പ് : കെഎസ്ഇബിയുടെ വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തളിപ്പറമ്പിലും പ്രതിഷേധം സംഘടിപ്പിച്ചത്.
ബസ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ ജനറൽ സെക്രട്ടറി വി താജുദ്ദീന്റെ അധ്യക്ഷതയിൽ മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് കെ. എസ്. റിയാസ് ഉദ്ഘാടനം ചെയ്തു.ടി ജയരാജ്കെ.അയ്യൂബ് കെ.പി.മുസ്തഫ,സി. പി. ഷൗക്കത്തലി, കെ. കെ.നാസർ, സി.ടി. അഷ്റഫ്, തുടങ്ങിയവർ സംസാരിച്ചു.
Thalipparambamurchent