---
title: "132 കോടി കേന്ദ്രത്തിലേക്ക് തിരിച്ചടയ്‌ക്കേണ്ടി വരില്ല, ബില്ല് ചെയ്യുക എന്നത് നടപടിക്രമങ്ങളുടെ ഭാഗം: വി മുരളീധരന്‍"
english_title: "Rs 132 crore won't have to be repaid to Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256243/rs-132-crore-wont-have-to-be-repaid-to-centre"
published_at: "2024-12-14T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675d7de757b68_Shri-V-Muraleedharan.jpg"
keywords: []
---

# 132 കോടി കേന്ദ്രത്തിലേക്ക് തിരിച്ചടയ്‌ക്കേണ്ടി വരില്ല, ബില്ല് ചെയ്യുക എന്നത് നടപടിക്രമങ്ങളുടെ ഭാഗം: വി മുരളീധരന്‍

> **Lead Summary:** തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത് രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സംസ്ഥാനത്തോട് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വി മുരളീധരന്റെ പ്രതികരണം.

## Article Content

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത് രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സംസ്ഥാനത്തോട് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വി മുരളീധരന്റെ പ്രതികരണം.

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിക്രമങ്ങളുടെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചു വെക്കാന്‍ സിപിഎം ഇതൊരു വിവാദമാക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256243/rs-132-crore-wont-have-to-be-repaid-to-centre)