കണ്ണൂർ :ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ കന്നഡ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: കന്നട ഒന്നാം ഭാഷയായി എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഒരു അംഗീകൃത സ്ഥാപനത്തിൻ നിന്നും പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ പ്രൂഫ് റീഡേഴ്‌സ് വർക്കിലും (ലോവർ) കംപോസിങ്ങിലും (ലോവർ) കെജിടിഇ / എംജിടിഇ യിൽ വിജയം അല്ലെങ്കിൽ പ്രിന്റിംഗ് ടെക്നോളജിയിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഡിടിപി സർട്ടിഫിക്കറ്റ്. വയസ്സ്: 18-41, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 21 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 04972 700831.
vacancy