---
title: "പെരുമ്പുന്നയിൽ സൗജന്യ നേത്രപരിശോധനയും തിമിരനിർണ്ണയവും ആയുർവേദ മെഡിക്കൽ ക്യാമ്പും"
english_title: "Perupunna "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256333/perupunna"
published_at: "2024-12-15T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675e5401d5baf_IMG-20241214-WA0022.jpg"
keywords: []
---

# പെരുമ്പുന്നയിൽ സൗജന്യ നേത്രപരിശോധനയും തിമിരനിർണ്ണയവും ആയുർവേദ മെഡിക്കൽ ക്യാമ്പും

> **Lead Summary:** **പെരുപുന്ന**: എകെസിസി പെരുമ്പുന്ന യൂണിറ്റിന്റെയും അർച്ചന ഹോസ്‌പിറ്റലിന്റെയും നേതൃത്വത്തിൽ ഡിസംബർ 15 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പെരുമ്പുന്ന ഫാത്തിമ മാതാ പള്ളിയിൽ.സൗജന്യ നേത്രപരിശോധനയും തിമിരനിർണ്ണയവും ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തുന്നു.

## Article Content

**പെരുപുന്ന**: എകെസിസി പെരുമ്പുന്ന യൂണിറ്റിന്റെയും അർച്ചന ഹോസ്‌പിറ്റലിന്റെയും നേതൃത്വത്തിൽ ഡിസംബർ 15 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പെരുമ്പുന്ന ഫാത്തിമ മാതാ പള്ളിയിൽ.സൗജന്യ നേത്രപരിശോധനയും തിമിരനിർണ്ണയവും ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തുന്നു.

നേത്ര രോഗ നിർണ്ണയ ക്യാമ്പിലെ പ്രത്യേകതകൾ കണ്ണിനുണ്ടാകുന്ന എല്ലാവിധ രോഗങ്ങൾക്കും പരിശോധനയുണ്ടാകുന്നതാണ്.രോഗികൾക്കാവശ്യമായ തുള്ളിമരുന്നുകൾ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.

രോഗികൾക്ക് തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ അർച്ചന ഹോസ്‌പിറ്റലിൽ മിതമായ നിരക്കിൽ ചെയ്ത‌ത്‌ കൊടുക്കുന്നു.

പരിശോധനയ്ക്ക് ശേഷം കണ്ണട ആവശ്യമാണെങ്കിൽ ക്യാമ്പിൽ നിന്നും പകുതിവലയ്ക്ക് കണ്ണട ലഭിക്കുന്നതാണന്നും സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256333/perupunna)