---
title: "ചെറാട് മലയിലെ പാറയിടുക്കില്‍ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും"
english_title: "Babu return home today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25697/babu-return-home-today"
published_at: "2022-02-11T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205cb36b9b5c_images - 2022-02-11T080421.740.jpeg"
keywords: []
---

# ചെറാട് മലയിലെ പാറയിടുക്കില്‍ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും

> **Lead Summary:** പാലക്കാട്: ചെറാട് മലയിലെ പാറയിടുക്കില്‍ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും.

## Article Content

പാലക്കാട്: ചെറാട് മലയിലെ പാറയിടുക്കില്‍ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും.

രാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടക്കുകയെന്ന് ഡിഎംഒ കെപി റീത്ത വ്യക്തമാക്കി.

വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഭക്ഷണക്രമം കൃത്യമായതായി വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നത് സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഭേദമായാലേ ആശുപത്രി വിടാനാകൂ. ബാബുവിന് കൗണ്‍സലിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ചെറാട് കുമ്ബാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ഒടുവില്‍ സൈന്യമാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25697/babu-return-home-today)