---
title: "കമ്പവലി മത്സരം നടത്തി "
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257324/iritty"
published_at: "2024-12-19T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676363cb7e05e_c71af613-b702-4f3c-ba17-156fc26d48b3.jpeg"
keywords: []
---

# കമ്പവലി മത്സരം നടത്തി 

> **Lead Summary:** **ഇരിട്ടി :** സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയുംഇരിട്ടി ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഇരിട്ടി ബ്ലോക്ക്‌ കേരളോത്സവത്തിന്റെ ഭാഗമായുള്ള കമ്പവലി മത്സരം കൊടോളിപ്രം കവിടിശേരിയിൽ വെച്ച് നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുംവിതരണംനടത്തി. 

## Article Content

**ഇരിട്ടി :** സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയുംഇരിട്ടി ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഇരിട്ടി ബ്ലോക്ക്‌ കേരളോത്സവത്തിന്റെ ഭാഗമായുള്ള കമ്പവലി മത്സരം കൊടോളിപ്രം കവിടിശേരിയിൽ വെച്ച് നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുംവിതരണംനടത്തി. 

കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി അധ്യക്ഷത വഹിച്ചു, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി രാജശ്രി കൂടാതെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ കെ ദിവാകരൻ, കെ ഇ രമേശ് കുമാർ, സി കെ സുരേഷ് ബാബു സംഘാടക സമിതി കൺവീനർ അനീഷ്, ജി ഇ ഒ  വിനീത് എന്നിവർ സംസാരിച്ചു. പ്രകാശൻ, വി ഇ ഒ  മാരായ രഞ്ജിത്ത്, രസിത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257324/iritty)