---
title: "വട്ടിപ്രം യു പി സ്ക്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം"
english_title: "Vattipram to UP School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25733/vattipram-to-up-school"
published_at: "2022-02-11T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205efaabec57_Picsart_22-02-11_10-39-20-420.jpg"
keywords: []
---

# വട്ടിപ്രം യു പി സ്ക്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

> **Lead Summary:** കൂത്തുപറമ്പ്: വട്ടിപ്രം യു പി സ്ക്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. സ്ക്കൂളിലെ ഉപകരണങ്ങൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പൂട്ട് മറിച്ച് അകത്ത് കടന്ന അക്രമികൾ വ്യാപകമായ നാശ നഷ്ടമാണ് സ്ക്കൂളിന് വരുത്തി വച്ചിട്ടുള്ളത്.

## Article Content

കൂത്തുപറമ്പ്: വട്ടിപ്രം യു പി സ്ക്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. സ്ക്കൂളിലെ ഉപകരണങ്ങൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പൂട്ട് മറിച്ച് അകത്ത് കടന്ന അക്രമികൾ വ്യാപകമായ നാശ നഷ്ടമാണ് സ്ക്കൂളിന് വരുത്തി വച്ചിട്ടുള്ളത്.

കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ നൽകുന്ന മുറിയിൽ കയറിയ അക്രമികൾ മുറിയിൽ സ്ഥാപിച്ച ബെഡ് നശിപ്പിച്ചു. അതോടൊപ്പം റാമ്പിൻ്റെ കൈവരിയും തകർത്തിട്ടുണ്ട്. മുറിയിൽ ചോക്ക് കൊണ്ട് വരഞ്ഞ് വൃത്തികേടാക്കിയ നിലയിലാണുള്ളത്. സ്ക്കൂൾ തുറന്നപ്പോഴാണ് വട്ടിപ്രം യു പി സ്ക്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം നടന്നതായി പ്രധാന അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് പ്രധാനാധ്യാപിക ഒ.എം.രേണുക, പിടിഎ പ്രസിഡൻറ് പി.ബാബു എന്നിവർ ചേർന്ന് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്.ഐ.ബി.ബിജുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25733/vattipram-to-up-school)