---
title: "പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: സ്പീക്കർ"
english_title: "anshamseer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257332/anshamseer"
published_at: "2024-12-19T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676369d606d7e_download_(14).jpeg"
keywords: []
---

# പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: സ്പീക്കർ

> **Lead Summary:** **തലശ്ശേരി :** പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ, ആവശ്യമായ പിൻബലവും പിന്തുണയും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എഎൻ ഷംസീർ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ബഡ്സ് ജില്ലാ ഫെസ്റ്റ് 'താലോലം 2024' തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. കലോത്സവത്തിന് പൊതുസമൂഹവും മാധ്യമങ്ങളും അർഹമായ പ്രാധാന്യം നൽകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കഴിവുകളുള്ള ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരണം. അവർക്കാവശ്യമായ പിന്തുണ നൽകണം. കുട്ടികൾക്ക് ആവശ്യമായ പിന്തുണയും പരിപാലനവും നൽകുന്ന എല്ലാ അധ്യാപകരെയും രക്ഷിതാക്കളെയും സ്പീക്കർ അഭിനന്ദിച്ചു.

## Article Content

**തലശ്ശേരി :** പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ, ആവശ്യമായ പിൻബലവും പിന്തുണയും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എഎൻ ഷംസീർ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ബഡ്സ് ജില്ലാ ഫെസ്റ്റ് 'താലോലം 2024' തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. കലോത്സവത്തിന് പൊതുസമൂഹവും മാധ്യമങ്ങളും അർഹമായ പ്രാധാന്യം നൽകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കഴിവുകളുള്ള ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരണം. അവർക്കാവശ്യമായ പിന്തുണ നൽകണം. കുട്ടികൾക്ക് ആവശ്യമായ പിന്തുണയും പരിപാലനവും നൽകുന്ന എല്ലാ അധ്യാപകരെയും രക്ഷിതാക്കളെയും സ്പീക്കർ അഭിനന്ദിച്ചു.

തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി. ജയൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സി അബ്ദുൾഖിലാബ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബാന ഷാനവാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, കുടുംബശ്രീ മെംബർ സെക്രട്ടറി ഹരി പുതിയില്ലത്ത്, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ പി ബിജു, നഗരസഭാ സെക്രട്ടറി എൻ സുരേഷ് കുമാർ, കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരയ പി ഒ ദീപ, കെ വിജിത്ത്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി വിനേഷ്, തലശ്ശേരി നഗരസഭാ സി ഡിഎസ് ചെയർപേഴ്സൺ വി സനില എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257332/anshamseer)