---
title: "ജുറാസ്സിക് പരമ്പരയിലെ അവസാന ചിത്രം വരുന്നു"
english_title: "The last film in the Jurassic series is coming"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25743/the-last-film-in-the-jurassic-series-is-coming"
published_at: "2022-02-11T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205f8c728510_Screenshot_2022-02-11-11-19-46-11_f9ee0578fe1cc94de7482bd41accb329.jpg"
keywords: []
---

# ജുറാസ്സിക് പരമ്പരയിലെ അവസാന ചിത്രം വരുന്നു

> **Lead Summary:** ജുറാസിക് വേള്‍ഡ് ഡൊമിനി'യന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലോകമെങ്ങും ആരാധകരുള്ള ചിത്രമായ ജുറാസ്സിക് പരമ്പരയിലെ ദിനോസറുകളുടെ കഥ പറയുന്ന പുതിയ ഭാഗവും പ്രേക്ഷകരെ അമ്പരപ്പിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

## Article Content

ജുറാസിക് വേള്‍ഡ് ഡൊമിനി'യന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലോകമെങ്ങും ആരാധകരുള്ള ചിത്രമായ ജുറാസ്സിക് പരമ്പരയിലെ ദിനോസറുകളുടെ കഥ പറയുന്ന പുതിയ ഭാഗവും പ്രേക്ഷകരെ അമ്പരപ്പിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ജുറാസിക് വേള്‍ഡ് സീരീസിലെ മൂന്നാമത്തേതും അവസാനത്തേതുമായ ചിത്രമാണ് ഇത്. കോളിന്‍ ട്രെവറോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് ട്രെയിലറില്‍ നിന്നു തന്നെ വ്യക്തം. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെര്‍മന്‍, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി.ഡി. വോങ് തുടങ്ങിയവര്‍ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്.

ജുറാസിക് വേള്‍ഡ് ഒരുക്കിയ കോളിന്‍ ട്രെവറോ ആണ് ഡൊമിനിയന്‍ സംവിധാനം ചെയ്യുന്നത്. 2018ല്‍ റിലീസ് ചെയ്ത 'ജുറാസിക് വേള്‍ഡ് ഫാളെന്‍ കിങ്ഡം' എന്ന സിനിമയുടെ തുടര്‍ച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിര്‍മിച്ച ഡൈനോസേര്‍സ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെന്‍ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയന്‍ പറയുന്നത്. ജൂണ്‍ 10ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25743/the-last-film-in-the-jurassic-series-is-coming)