---
title: "ഇനി അവന്റെ കാലമല്ലേ.. ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ശക്തിമാന്‍ ബിഗ്‌സക്രീനിലേക്ക്"
english_title: "To the mighty bigscreen "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25746/to-the-mighty-bigscreen"
published_at: "2022-02-11T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205fb1940c9e_Screenshot_2022-02-11-11-30-02-21_f9ee0578fe1cc94de7482bd41accb329.jpg"
keywords: []
---

# ഇനി അവന്റെ കാലമല്ലേ.. ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ശക്തിമാന്‍ ബിഗ്‌സക്രീനിലേക്ക്

> **Lead Summary:** ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ശക്തിമാന്‍ ബിഗ്‌സക്രീനിലേക്ക്. ചിത്രത്തിന്റെ ടീസര്‍ പറത്തുവിട്ടു. നിര്‍മ്മാണ കമ്പിനിയായ സണ്‍പിക്‌ചേഴ്‌സാണ് ടീസര്‍ പങ്കുവച്ചത്. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക. ശക്തിമാന്‍ തിരിച്ചുവരുന്ന വിവരം ശക്തിമാന്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്ന പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുന്നത് ഇപ്പോഴാണ്.

## Article Content

ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ശക്തിമാന്‍ ബിഗ്‌സക്രീനിലേക്ക്. ചിത്രത്തിന്റെ ടീസര്‍ പറത്തുവിട്ടു. നിര്‍മ്മാണ കമ്പിനിയായ സണ്‍പിക്‌ചേഴ്‌സാണ് ടീസര്‍ പങ്കുവച്ചത്. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക. ശക്തിമാന്‍ തിരിച്ചുവരുന്ന വിവരം ശക്തിമാന്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്ന പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുന്നത് ഇപ്പോഴാണ്.

ശക്തിമാന്റെ ഉദയം കാണിക്കുന്ന ടീസറില്‍ പരമ്പരയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഗംഗാധരന്‍ ശാസ്ത്രിയുടെ സിഗ്നേച്ചര്‍ വസ്തുക്കാളായ ക്യാമറ, കണ്ണട തുടങ്ങിയവക്കൊപ്പം കഥാപാത്രത്തിന്റെ നെഞ്ചിലുള്ള എംബ്ലവുമുണ്ട്. മുംബൈ നഗരത്തിന്റെ ദൃശ്യവും കാണാം. 'മാനവരാശിയുടെ മേല്‍ ഇരുട്ടും തിന്മയും നിലനില്‍ക്കുന്നതിനാല്‍ അവന് മടങ്ങിവരാന്‍ സമയമായി' എന്ന വാചകവും വീഡിയോയിലുണ്ട്.

മുകേഷ് ഖന്നയുടെ ഭീഷ്മം ഇന്റര്‍നാഷണലും ബ്രേവിങ് തോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ചിത്രം പുറത്തിറങ്ങുന്നത്. മുകേഷ് ഖന്നയും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സൂപ്പര്‍സ്റ്റാര്‍ ശക്തമാനായെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകനടക്കം ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ഹീറോ പരമ്പരയാണ്ദൂ രദര്‍ശനിലൂടെ പുറത്തുവന്ന ശക്തിമാന്‍. 1997 മുതല്‍ 2005 വരെയായിരുന്നു പ്രക്ഷേപണം. ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടുന്ന അമാനുഷിക ശേഷിയുള്ള നായകനായിരുന്നു ശ്ക്തിമാന്‍. പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രിയുടെ മറ്റൊരു വ്യക്തിത്വമായെത്തുന്ന ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോയെയാണ് മുകേഷ് ഖന്ന അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25746/to-the-mighty-bigscreen)