---
title: "ഉളിക്കൽ പരിക്കളത്ത് ആളൊഴിഞ്ഞ സ്ഥലത്ത് സ്ഫോടന ശബ്ദം : ബോബ് എന്ന സംശയം"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/257671/ulikkal"
published_at: "2024-12-20T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഉളിക്കൽ പരിക്കളത്ത് ആളൊഴിഞ്ഞ സ്ഥലത്ത് സ്ഫോടന ശബ്ദം : ബോബ് എന്ന സംശയം

> **Lead Summary:** **ഉളിക്കൽ** : ഉളിക്കല്ലിനടുത്ത പരിക്കളത്ത് ആളൊഴിഞ്ഞ സ്ഥലത്ത് സ്ഫോടന ശബ്ദം ബോബ് എന്ന സംശയം . പരിക്കളത്തെ ഗിരീഷിന്റെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത് സംശയിക്കുന്നു. സ്പോടനശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാരാണ് ഉളിക്കൽ പോലീസിനെ വിവരം അറിയിച്ചത് .

## Article Content

**ഉളിക്കൽ** : ഉളിക്കല്ലിനടുത്ത പരിക്കളത്ത് ആളൊഴിഞ്ഞ സ്ഥലത്ത് സ്ഫോടന ശബ്ദം ബോബ് എന്ന സംശയം . പരിക്കളത്തെ ഗിരീഷിന്റെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത് സംശയിക്കുന്നു. സ്പോടനശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാരാണ് ഉളിക്കൽ പോലീസിനെ വിവരം അറിയിച്ചത് .

ഇന്ന് രാവിലെ ആയിരുന്നു സംഭവം . സംഭവ സ്ഥലത്തെത്തിയ പരിശോധന നടത്തിയ പോലീസിന് ബോംബ് എന്ന് സംശയിക്കത്തക്ക തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല . കൂടുതൽ അന്വേഷണത്തിനായി ബോംബ് സ്‌ക്വാഡിനെ വിവരം അറിയിച്ചിരിക്കുകയാണ് . കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂഎന്നാണ് പോലീസ് അറിയിക്കുന്നത് .

ശബ്ദം കേട്ടത് ബോംബ് ആണോ അല്ലെങ്കിൽ പടക്കം ആണോ എന്ന പരിശോധനയാണ് പോലീസ് നടത്തുന്നത് . പലപ്പോഴും രാഷ്ട്രീയ സങ്കർഷങ്ങൾ നടക്കുന്ന പ്രദേശംകൂടിയാണ് പരിക്കളം എന്നത് സംഭവത്തെ പോലീസ് അതീവ ഗൗരവത്തോടെയാണ് എടുക്കുന്നത് . തെരഞ്ഞെടുപ്പ് സമയത്തും പരിക്കളം ബൂത്ത് പ്രശന ബാധിത ബൂത്തായാണ് കണക്കാക്കയുന്നത് . ബോംമ്പിന് സമാനമായ ഉഗ്രശബ്ദം ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത് .അടുത്ത മാസത്തോടെ വയത്തൂർ ഉത്സവം തുടങ്ങുന്ന സഹചര്യത്തിൽ സ്ഫോടനം വളരെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത് . ഇരിട്ടി എ എസ്പി യോഗേഷ് മന്ദയ്യ സ്ഥലത്തെത്തി പരിശോധന നടത്തി . കണ്ണൂർ റൂറൽ എസ് പിയും സ്ഥലത്തെത്തി പരിശോധന നടത്തും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/257671/ulikkal)