---
title: "കെ.റയിൽ കുറ്റിയിടലിന് എതിരെ കണ്ണൂരിൽ പ്രതിഷേധം"
english_title: "KRail protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25776/KRail-protest"
published_at: "2022-02-11T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6206116927c74_Picsart_22-02-11_13-03-02-102.jpg"
keywords: []
---

# കെ.റയിൽ കുറ്റിയിടലിന് എതിരെ കണ്ണൂരിൽ പ്രതിഷേധം

> **Lead Summary:** കെ.റയിൽ കുറ്റിയിടലിന് എതിരെ കണ്ണൂരിൽ പ്രതിഷേധം. കണ്ണൂർ തളാപ്പിൽ കുറ്റിയിടൽ തടയാൻ നാട്ടുകാരുടെ ശ്രമം. കൗൺസിലർ എം പി രാജേഷ് ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വി. ഒ കണ്ണൂർ തളാപ്പ് ഓലച്ചേരി കാവിന് സമീപത്തെ കെറയിൽ സർവ്വേയ്ക്ക് എതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

## Article Content

കെ.റയിൽ കുറ്റിയിടലിന് എതിരെ കണ്ണൂരിൽ പ്രതിഷേധം. കണ്ണൂർ തളാപ്പിൽ കുറ്റിയിടൽ തടയാൻ നാട്ടുകാരുടെ ശ്രമം. കൗൺസിലർ എം പി രാജേഷ് ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വി. ഒ കണ്ണൂർ തളാപ്പ് ഓലച്ചേരി കാവിന് സമീപത്തെ കെറയിൽ സർവ്വേയ്ക്ക് എതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

പ്രദേശത്തെ കോർപ്പറേഷൻ കൗൺസിലർ എം പി രാജേഷിൻ്റെ നേതൃത്വത്തിൽ കെ.റയിൽ കുറ്റിയിടലിന് എതിരെ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. സർവ്വെയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കി വൻ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുറ്റിയടിക്കുവാൻ ശ്രമിച്ചത് പ്രതിഷേധക്കാർ ചോദ്യം ചെയ്തു.

കറ്റിയിടലിന് എതിരെ പ്രതിഷേധിച്ച എം പി രാജേഷ് ഉൾപ്പടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കൗൺസിലർ എം പി രാജേഷിനെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, മേയർ ടി.ഒ മോഹനൻ ,സതീശൻ പാച്ചേനി ഉൾപ്പടെയുള്ള നേതാക്കൾ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെത്തി.

കസ്റ്റഡിയിൽ എടുത്ത എംപി രാജേഷിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്റ്റേഷനിൽ എത്തിയത്.കെ.റയിലിന് എതിരെയുള്ള സമരം ശക്തമാക്കുമെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നേതാക്കൾ മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25776/KRail-protest)