---
title: "കണ്ണൂർ കോർപറേഷൻ ആറാട്ട് റോഡിൽ നിർമിക്കുന്ന വനിതാ മാളിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം നടന്നു"
english_title: "Construction of the mall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25781/Construction-of-the-mall"
published_at: "2022-02-11T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620617bed656b_Picsart_22-02-11_13-30-22-451.jpg"
keywords: []
---

# കണ്ണൂർ കോർപറേഷൻ ആറാട്ട് റോഡിൽ നിർമിക്കുന്ന വനിതാ മാളിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം നടന്നു

> **Lead Summary:** കണ്ണൂർ കോർപറേഷൻ ആറാട്ട് റോഡിൽ നിർമിക്കുന്ന വനിതാ മാളിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ഇന്നു നടന്നു. പദ്ധതി സൈറ്റിൽ ഇന്നുരാവിലെ നടന്ന ചടങ്ങിൽ പ്രവൃത്തി ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. വനിതകളുടെ ക്ഷേമവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് വനിതാ സംരംഭകർക്ക് മാത്രമായി മാൾ നിർമ്മിക്കുന്നത് എന്ന് മേയർ വ്യക്തമാക്കി.

## Article Content

കണ്ണൂർ കോർപറേഷൻ ആറാട്ട് റോഡിൽ നിർമിക്കുന്ന വനിതാ മാളിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ഇന്നു നടന്നു. പദ്ധതി സൈറ്റിൽ ഇന്നുരാവിലെ നടന്ന ചടങ്ങിൽ പ്രവൃത്തി ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. വനിതകളുടെ ക്ഷേമവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് വനിതാ സംരംഭകർക്ക് മാത്രമായി മാൾ നിർമ്മിക്കുന്നത് എന്ന് മേയർ വ്യക്തമാക്കി.

മൂന്നു മാസത്തിനകം പ്രവൃത്തി പൂർത്തീകരിച്ച് അതിന്റെ ഗുണഭോക്താക്കൾക്ക് വിട്ടു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണ സർക്കാർ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതാണ് പതിവ്. എന്നാൽ മാളിന്റെ നിർമ്മാണം പെട്ടെന്ന് പൂർത്തീകരിക്കും. പലവിധ വികസന പ്രവർത്തനങ്ങൾ കോർപ്പറേഷനിൽ നടക്കുന്നുണ്ട്.

മാലിന്യ നിർമാർജനത്തിന് കോർപ്പറേഷൻ ശാശ്വത പരിഹാരം കണ്ടെത്തുകയാണെന്നും മേയർ വ്യക്തമാക്കി. വനിത ഘടക പദ്ധയിൽ ഉൾപ്പെടുത്തി 91.21 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് നിലയിൽ 3634 ചതുരശ്ര വിസ്തീർണത്തിലാണ് വനിതാ സംരംഭകർക്കായി മാത്രമുള്ള മാൾ നിർമ്മിക്കുന്നത്.കുടുംബശ്രീ സംരംഭകർക്ക് അവരുടെ ഉൽപ്പന്നം വിറ്റഴിക്കാനുള കേന്ദ്രം കൂടിയാവും മാളെന്നും മേയർ പറഞ്ഞു.

ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ അഡ്വ. ബി ഇന്ദിര സ്വാഗതം പറഞ്ഞു. ക്ഷേമ കാര്യം സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ ഷമീമ ടീച്ചർ, കൗൺസിലർമാരായ  സുരേഷ്, മുസ്ളിഹ് മഠത്തിൽ, ശാഹിന, പത്മജ,  റസാഖ്,എക്സിക്യൂട്ടീവ് എഞ്ചിനീയർ വി വി വൽസൺ,  സുപ്രണ്ടിങ് എഞ്ചിനീയർ ബീന സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25781/Construction-of-the-mall)