---
title: "രാജ്യത്ത് ഇന്നലെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india feb 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25783/covid-19-update-india-feb-11"
published_at: "2022-02-11T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6206179c2cd79_images - 2022-02-11T133019.140.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1,50,407 പേര്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1,50,407 പേര്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി.

657 പേരാണ് ഇന്നലെ രോഗബാധ മൂലം മരിച്ചത്.

രോഗസ്ഥിരീകരണ നിരക്ക് ഇന്നലെ നാലു ശതമാനത്തിനും താഴെയെത്തി- 3.89 ശതമാനം. നിലവില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി 6,97,802 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം-5,07,177.

ഇന്നലെ വരെ 1,71,79,51,432 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്താലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25783/covid-19-update-india-feb-11)