---
title: "പയ്യന്നൂർ നഗരസഭ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റജിസ്ട്രേർഡ് ഗ്രൂപ്പുകൾക്കുള്ള വാദ്യോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Distribution of musical instruments"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25785/Distribution-of-musical-instruments"
published_at: "2022-02-11T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62061b3e5a9c3_Picsart_22-02-11_13-45-10-635.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റജിസ്ട്രേർഡ് ഗ്രൂപ്പുകൾക്കുള്ള വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** പയ്യന്നൂർ നഗരസഭ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റജിസ്ട്രേർഡ് ഗ്രൂപ്പുകൾക്കുള്ള വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത വിതരണോദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

പയ്യന്നൂർ നഗരസഭ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റജിസ്ട്രേർഡ് ഗ്രൂപ്പുകൾക്കുള്ള വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത വിതരണോദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. ബാലൻ, സി ജയ, സജിത വി.വി, ടി.വിശ്വനാഥൻ,ടി.പി. സെമീറ,കൗൺസിലർമാരായ എം. പ്രസാദ്, വസന്തരവി , നസീമ ടീച്ചർ, ഹസീനകാട്ടൂർ , സെക്രട്ടറി ഗിരീഷ് എം.കെ, സൂപ്രണ്ട് ആന്റണി,കൗൺസിലർമാരായ എം. പ്രസാദ്, വസന്തരവി , നസീമ ടീച്ചർ, ഹസീനകാട്ടൂർ , വാദ്യകലാകാരൻമാർ തുടങ്ങിയവർ സംബന്ധിച്ചു.

ശ്രാവണ സന്ധ്യ കലാക്ഷേത്രം വെള്ളൂർ, ഉത്തരകേരള തെയ്യം അനുഷ്ടാന സംരക്ഷണ സമിതി കൊറ്റി എന്നീ റജിസ്ട്രേഡ് ഗ്രൂപ്പുകൾക്കാണ് 3 ലക്ഷം രൂപ എസ്.സി ഫണ്ട് വിനിയോഗിച്ച് 18 ചെണ്ട 8 ഇലത്താളം എന്നിവ നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25785/Distribution-of-musical-instruments)