---
title: "പെരിങ്ങോം ഗവ. ഹയർ സെക്കൻ്ററി സ്കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺ ലൈനായി നിർവ്വഹിച്ചു. "
english_title: "Peringom Govt.Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25804/peringom-govthigher-secondary-school"
published_at: "2022-02-11T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6206316666444_Picsart_22-02-11_15-22-06-547.jpg"
keywords: []
---

# പെരിങ്ങോം ഗവ. ഹയർ സെക്കൻ്ററി സ്കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺ ലൈനായി നിർവ്വഹിച്ചു. 

> **Lead Summary:** പെരിങ്ങോം ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പൊതു വിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ ഒരു കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു.

## Article Content

പെരിങ്ങോം ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പൊതു വിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ ഒരു കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു.

വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.എൻ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പു മന്ത്രി കെ.എൻ. ബാലഗോപാലൻ മുഖ്യാതിയായിരുന്നു. തുടർന്ന് ടി.ഐ. മധു സൂദനൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പെരിങ്ങോം പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എം. ജാൻസി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസി ഏലിയാസ്, രജനി മോഹൻ, പഞ്ചായത്തംഗങ്ങളായ പി. രവീന്ദ്രൻ, ഷജീർ ഇക്ബാൽ, കെ.വി. വിജൻ, ഫാത്തിമ ബീവി, കണ്ണൂർ ആർ.ആർ.ഡി പി.വി. പ്രസീത, കണ്ണൂർ ഡിഡിഇ സി. മനോജ് കുമാർ, പി.വി. പ്രദീപൻ, കെ. ജയപ്രകാശ്, ടി.വി. വിനോദൻ, കെ.കെ. വിനോദ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി. തമ്പാൻ, വി.എം. ദാമോദരൻ നമ്പീശൻ, ഇബ്രാഹിം പൂമംഗലോരത്ത്, എം.കെ. മുരളി, പി.വി. പത്‌മനാഭൻ, എൻ.വി. കുഞ്ഞിരാമൻ, കെ.വി. മധുസൂദനൻ, കെ. സന്തോഷ് കുമാർ, പി.വി. രവീന്ദ്രൻ, പി. സീനത്ത്, കെ.വി യുഗേഷ് കുമാർ, കെ.പി. ബൈജു, പി.പി. സുഗതൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25804/peringom-govthigher-secondary-school)