---
title: "കാടാച്ചിറ മമ്മാക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തിപ്പിടുത്തം"
english_title: "Burning in the graveyard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25813/Burning-in-the-graveyard"
published_at: "2022-02-11T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620638f21e9a5_Picsart_22-02-11_15-52-04-490.jpg"
keywords: []
---

# കാടാച്ചിറ മമ്മാക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തിപ്പിടുത്തം

> **Lead Summary:** കാടാച്ചിറ മമ്മാക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തിപ്പിടുത്തം. നാടുകാരുടെയും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സിന്റെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയ്ക്കായിരുന്നു. ജുമുഅ നമസ്കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികളാണ് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ ഖബർസ്ഥാനിലെ അടിക്കാടിന് തീപടരുന്നത് കണ്ടത്.

## Article Content

കാടാച്ചിറ മമ്മാക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തിപ്പിടുത്തം. നാടുകാരുടെയും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സിന്റെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയ്ക്കായിരുന്നു. ജുമുഅ നമസ്കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികളാണ് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ ഖബർസ്ഥാനിലെ അടിക്കാടിന് തീപടരുന്നത് കണ്ടത്.

ഉടനെ ഖാലിദ് പള്ളിയത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ബക്കറ്റിൽ വെളം കോരിയൊഴിച്ച് തീക്കെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പള്ളിയിലെ പൈപ്പ് ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചു. നാട്ടുകാരുടെ ഇടപെടലിൽ തീ ആളിപ്പടരുന്നത് ഒഴിവാക്കാനായി ഇതിനിടെ വിവരം അറിഞ്ഞ് തലശ്ശേരിയിൽ നിന്നും ഫയർഫോഴ്സുമെത്തി തീ പൂർണമായും അണച്ചു.

ഖബർസ്ഥാനിൽ മീറ്ററുകളോളം പ്രദേശത്ത് തീപ്പടർനിരുന്നു. ഉണങ്ങിയ അടിക്കാട്പ്പെട്ടെന്ന്  തീപടർന്ന് പിടിക്കാൻ കാരണമായി. ചൂട് വർധിച്ചതോടെ ജില്ലയുടെ പല ഭാഗങ്ങളിലും അടിക്കാടുകൾക്ക് തീ പിടിക്കുന്നത് പതിവായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25813/Burning-in-the-graveyard)