---
title: "വിഷു വിപണിലക്ഷ്യം വച്ച് ഇറക്കുന്ന വിഷരഹിത പച്ചക്കറികൃഷി പദ്ധതിക്ക് മാങ്ങാട്ടിടം പഞ്ചായത്തിൽ തുടക്കമായി"
english_title: "Non-toxic vegetable cultivation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25816/Non-toxic-vegetable-cultivation"
published_at: "2022-02-11T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62063cd713925_Picsart_22-02-11_16-08-40-374.jpg"
keywords: []
---

# വിഷു വിപണിലക്ഷ്യം വച്ച് ഇറക്കുന്ന വിഷരഹിത പച്ചക്കറികൃഷി പദ്ധതിക്ക് മാങ്ങാട്ടിടം പഞ്ചായത്തിൽ തുടക്കമായി

> **Lead Summary:** വിഷു വിപണിലക്ഷ്യം വച്ച് ഇറക്കുന്ന വിഷരഹിത പച്ചക്കറികൃഷി പദ്ധതിക്ക് മാങ്ങാട്ടിടം പഞ്ചായത്തിൽ തുടക്കമായി. നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ, എന്നിവയുടെ സഹായത്തോടെയാണ് വിഷ രഹിതപച്ചക്കറി കൃഷി ഇറക്കുന്നത്.

## Article Content

വിഷു വിപണിലക്ഷ്യം വച്ച് ഇറക്കുന്ന വിഷരഹിത പച്ചക്കറികൃഷി പദ്ധതിക്ക് മാങ്ങാട്ടിടം പഞ്ചായത്തിൽ തുടക്കമായി. നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ, എന്നിവയുടെ സഹായത്തോടെയാണ് വിഷ രഹിതപച്ചക്കറി കൃഷി ഇറക്കുന്നത്.

വട്ടിപ്രം 117 ലെ കാട് പിടിച്ച് കിടന്നിരുന്ന ഒരു ഏക്കറോളംസ്ഥലം വെട്ടിത്തെളിച്ചാണ് ജൈവ രീതിയിലുള്ള കൃഷി . വെള്ളരി, പയർ, പാവൽ, പച്ചമുളക്, വെണ്ട ഉൾപ്പെടെയാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം മാങ്ങാട്ടിടംപഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശാന്തമ്മ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.ബഷീർ, എം.ഷീന, കൃഷി ഓഫിസർ എ.സൗമ്യ, കൃഷി അസിസ്റ്റന്റ് ആർ.സന്തോഷ് കുമാർ, വി.കെ.രാജീവൻ എന്നിവർ സംബന്ധിച്ചു. ഭൂമി പാട്ടത്തിനെടുത്താണ് ഒന്നാം വാർഡ് വയൽ കർഷക കൂട്ടായ്മ, പുരുഷ സ്വയം സഹായ സംഘം എന്നിവയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25816/Non-toxic-vegetable-cultivation)