---
title: "ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ"
english_title: "Palakkadxmascelebrationatschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258175/palakkadxmascelebrationatschool"
published_at: "2024-12-22T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767e556d093f_1000043882.jpg"
keywords: []
---

# ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **പാലക്കാട് : **സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്.

## Article Content

**പാലക്കാട് : **സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്.

പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.

നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം എല്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തു.

അറസ്റ്റിലായ കെ അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. ബജരംഗദൾ ജില്ലാ സംയോജകാണ് വി. സുശാസനൻ. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് കെ വേലായുധൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258175/palakkadxmascelebrationatschool)