---
title: "പയ്യാവൂർ ഊട്ടുത്സവം തുടങ്ങി"
english_title: "Payyavur food festival started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25819/Payyavur-food-festival-started"
published_at: "2022-02-11T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620642681c9f9_Picsart_22-02-11_16-31-31-716.jpg"
keywords: []
---

# പയ്യാവൂർ ഊട്ടുത്സവം തുടങ്ങി

> **Lead Summary:** ശ്രീകണ്ഠപുരം: പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം 11 മുതൽ 27 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ ആറിന് കാളപ്പുറത്ത് അരിയുമായി കുടകർ പയ്യാവൂരിലെത്തി. വൈകിട്ട് അഞ്ചിന് വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നുള്ള കലവറ നിറയ്ക്കൽ ഘോഷയാത്രയും രാത്രി ഏഴിന് അരിയളവും കുഴിയടുപ്പിൽ തീയിടലും നടക്കും. 12-ന് രാവിലെ 10-ന് ചുളിയാട് ദേശവാസികളുടെ ഓലക്കാഴ്ച, വൈകിട്ട് ആറിന് പയ്യാവൂർ, കൈതപ്രം ദേശവാസികളുടെ ഊട്ടുകാഴ്ച, രാത്രി ഏഴിന് സപര്യരാജ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ എന്നിവ നടക്കും.

## Article Content

ശ്രീകണ്ഠപുരം: പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം 11 മുതൽ 27 വരെ നടക്കും. വെള്ളിയാഴ്ച രാവിലെ ആറിന് കാളപ്പുറത്ത് അരിയുമായി കുടകർ പയ്യാവൂരിലെത്തി. വൈകിട്ട് അഞ്ചിന് വാസവപുരം മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നുള്ള കലവറ നിറയ്ക്കൽ ഘോഷയാത്രയും രാത്രി ഏഴിന് അരിയളവും കുഴിയടുപ്പിൽ തീയിടലും നടക്കും. 12-ന് രാവിലെ 10-ന് ചുളിയാട് ദേശവാസികളുടെ ഓലക്കാഴ്ച, വൈകിട്ട് ആറിന് പയ്യാവൂർ, കൈതപ്രം ദേശവാസികളുടെ ഊട്ടുകാഴ്ച, രാത്രി ഏഴിന് സപര്യരാജ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ എന്നിവ നടക്കും.

ഉത്സവദിനങ്ങളിൽ ദിവസവും വൈകിട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവുമുണ്ടാകും. 13-ന് വൈകിട്ട് ഏഴിനും ക്ഷേത്രസന്നിധിയിൽ ഓട്ടൻതുള്ളൽ നടക്കും. 15-ന് 4.30-ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ.മുരളിക്ക് സ്വീകരണവും പുണ്യം പൂങ്കാവനം പദ്ധതിയുടെ പൂജാപുഷ്പോദ്യാനത്തിന്റെ ഉദ്ഘാടനവും നടക്കും. പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ പങ്കെടുക്കും. വൈകീട്ട് ആറിന് കാഞ്ഞിലേരി ദേശവാസികളുടെ ഊട്ടുകാഴ്ചയും നടക്കും.

16- ന് രാത്രി ഒൻപതിന് ഗൗരിശങ്കർ, ഗിരിശങ്കർ എന്നിവരുടെ ഇരട്ടത്തായമ്പകയും ഉണ്ടാകും. 20-ന് രാവിലെ അഞ്ചിന് കുടകരുടെ അരിസമർപ്പണം, രാത്രി 7.30-ന് വലിയ തിരുവത്താഴത്തിനുള്ള അരിയളവ്, 9.30-ന് ഹരി പയ്യാവൂരിന്റെ തായമ്പക, 10.30-ന് കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവ നടക്കും. 21-ന് രാവിലെ ആറിന് തിരുനടയിൽ കുടകരുടെ അരി സമർപ്പണം, 8.30-ന് വൃഷഭാഞ്ജലി, 10-ന് അക്ഷരശ്ലോക സദസ്സ്, രാത്രി ഏഴിന് ചേടിച്ചേരി നിവാസികളുടെ ഊട്ടുകാഴ്ച, 9.30-ന് പയ്യാവൂർ ഗോപാലൻകുട്ടി മാരാരുടെ തായമ്പക, 11-ന് കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവയുണ്ടാകും.

മഹോത്സവദിനമായ 22-ന് പുലർച്ചെ നാലിന് നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കലും രാവിലെ എട്ടിന് ഉണ്ണികൃഷ്ണൻ പയ്യാവൂർ നയിക്കുന്ന സംഗീതാർച്ചനയും നടക്കും. 12.30-ന് മേളപ്രദക്ഷിണത്തോടെയുള്ള ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും കൊമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയടുപ്പിൽ നൃത്തവും ഉണ്ടാകും.

വൈകിട്ട് നാലിന് ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച സമർപ്പണവും കുടകരുടെ മടക്കയാത്രയും നടക്കും. 23 -ന് 11-ന് നെയ്യാട്ടം, 1.30-ന് നെയ്യമൃത് കാരുടെ അടീലൂണ്, 24-ന് ഉച്ചയ്ക്ക് 12-ന് ആനപ്പുറത്ത് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 11-ന് കളത്തിലരിയും പാട്ടും എന്നിവയുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25819/Payyavur-food-festival-started)