---
title: "ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കൂടുതൽ ബസ് സർവ്വീസുകൾ കെഎസ്ആർടിസി നടത്തും"
english_title: " More bus services "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25833/more-bus-services"
published_at: "2022-02-11T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620655888fb88_Screenshot_2022-02-11-17-56-20-75_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് കൂടുതൽ ബസ് സർവ്വീസുകൾ കെഎസ്ആർടിസി നടത്തും

> **Lead Summary:** തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ ബസ് സർവ്വീസുകൾ കെഎസ്ആർടിസി നടത്തും. 

## Article Content

തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ ബസ് സർവ്വീസുകൾ കെഎസ്ആർടിസി നടത്തും. 

നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയിൽ നിന്നും ആറും അധിക ബസുകൾ സർവ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം , കോഴിക്കോട്ട് ഭാ​ഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സർവ്വീസ് നടത്താൻ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്താനും നിർദ്ദേശം നൽകി.

അടിയന്തിരമായി ബസ് സർവ്വീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൽ റൂമിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.                              - For enquiry (24×7) :+91 471-2463799+91 9447071021     1800 599 4011

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25833/more-bus-services)