---
title: "കൊച്ചി കെ എം എം കോളജിലെ എൻ സി സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75ഓളം വിദ്യാർഥികൾ ആശുപത്രിയിൽ"
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258547/kochi"
published_at: "2024-12-24T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a3635cec5c_Screenshot_2024-12-24_094831.jpg"
keywords: []
---

# കൊച്ചി കെ എം എം കോളജിലെ എൻ സി സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

> **Lead Summary:** കൊച്ചി : കാക്കനാട് കെ എം എം കോളജിലെ എൻ സി സി ക്യാമ്പിൽ പങ്കെടുത്ത സ്കൂ‌ൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 75ഓളം വിദ്യാർഥികളെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

## Article Content

കൊച്ചി : കാക്കനാട് കെ എം എം കോളജിലെ എൻ സി സി ക്യാമ്പിൽ പങ്കെടുത്ത സ്കൂ‌ൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 75ഓളം വിദ്യാർഥികളെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

എൻ സി സി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. അറുന്നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത്.

ഇന്നലത്തെ ഉച്ചഭക്ഷണത്തിനു ശേഷമാണ് കൂടുതൽ പേർക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഭക്ഷണത്തിനൊപ്പം വിളമ്പിയ മോരിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് ചില കുട്ടികൾ പറഞ്ഞു. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയും ചിലർക്ക് ഛർദിയും വയറിളക്കവുമാണ് അനുഭവപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258547/kochi)