---
title: "ഉസ്താദ് അനുസ്മരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു"
english_title: "Musicaleventatkanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258628/musicaleventatkanichar"
published_at: "2024-12-24T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a71d748f16_1000044369.jpg"
keywords: []
---

# ഉസ്താദ് അനുസ്മരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ : **ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ അന്തരിച്ച ലോകപ്രശസ്തനായ തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈന് ആദരാഞ്ജലികൾ അർപ്പിച്ച് ഉസ്താദ് അനുസ്മരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു.

## Article Content

**കണിച്ചാർ : **ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ അന്തരിച്ച ലോകപ്രശസ്തനായ തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈന് ആദരാഞ്ജലികൾ അർപ്പിച്ച് ഉസ്താദ് അനുസ്മരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു.

വായനശാലാ പ്രസിഡണ്ട്  വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ .കവിയും ഗാന രചയിതാവുമായ  ടി.കെ.ബാഹുലേയൻ, കവിയും സാഹിത്യ പ്രവർത്തകനുമായ ഡോ: ടി.ജി.മനോജ് കുമാർ, പ്രമുഖ നാടകപ്രവർത്തകൻ  രാജേഷ് മണത്തണ, വ്യാസൻ മാസ്റ്റർ തുടങ്ങിയവർ ആനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ തബലയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയ കെ.എ. ദീപക് തബല വാദനം നടത്തി.തുടർന്ന് പ്രശസ്ത ഗായകർ പങ്കെടുത്ത് സംഗീത നിശയും നടന്നു.ചടങ്ങിന് വായനശാല സെക്രട്ടറി  ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു. തോമസ്.എം.പി, ജനാർദ്ദനൻ പി.പി.എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258628/musicaleventatkanichar)