തളിപ്പറമ്പ് : തളിപ്പറമ്പ് ഹൈവേ സ്പോർടിംഗ് ഹൈവേ സംഘടിപ്പിച്ചകുപ്പം അബൂബക്കർ സ്മാരക റോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ളആറാമത് ഹൈവേ പ്രീമിയർ ലീഗിൽ എഫ് സി കന്നിമൂല ചാമ്പ്യന്മാരായി.
ടീം ഷോപ്രിക്സ് എഫ് സിയാണ് റണ്ണറപ്പ്.ജേതാക്കൾക്കുള്ള ട്രോഫി വിതരണം കെ എ ഷഫീഖ് നിർവ്വഹിച്ചു.ടൂർണ്ണമെന്റിലെ മികച്ച താരമായി എഫ് സി കന്നിമൂലയിലെ റെജിയെ തെരഞ്ഞെടുത്തു.ഏഴാംമൈൽ ഹൈവേ ഗേറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെന്റ് തളിപ്പറമ്പ് സബ് ഇൻസ്പെക്ടർ ദിനേശൻ കൊതേരി ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് സി കെ മജീദ് അധ്യക്ഷനായി.പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻപി പി മുഹമ്മദ് നിസാർ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് കെ എസ് റിയാസ് എന്നിവർമുഖ്യാതിഥികളായി.എ പി ഇബ്രാഹിം,കെ എ ഷക്കീർ, കെ എ ഷഫീഖ്, കെ എ റിയാസ്,യൂനുസ് ഹൈവേ, തുടങ്ങിയവർ സംസാരിച്ചു.
Thaliparambahighwaypremiyerleague