---
title: "ഹരിത കർമ സേനാ അംഗങ്ങൾക്ക് അനുഭവക്കുറിപ്പ് രചനാ മത്സരം"
english_title: "Experience writing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25908/experience-writing"
published_at: "2022-02-12T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207173639ab5_images - 2022-02-12T074049.505.jpeg"
keywords: []
---

# ഹരിത കർമ സേനാ അംഗങ്ങൾക്ക് അനുഭവക്കുറിപ്പ് രചനാ മത്സരം

> **Lead Summary:** പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ ഹരിത കർമ സേനാ അംഗങ്ങൾക്കായി അനുഭവക്കുറിപ്പ് രചനാ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നൽകും.

## Article Content

പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ ഹരിത കർമ സേനാ അംഗങ്ങൾക്കായി അനുഭവക്കുറിപ്പ് രചനാ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നൽകും.

അജൈവ മാലിന്യ ശേഖരണം നടത്തുന്ന വേളയിൽ ഉണ്ടായ അനുഭവങ്ങൾ മൂന്ന് പേജിൽ കവിയാതെ എഴുതണം. അനുഭവ കുറിപ്പിനൊപ്പം പഞ്ചായത്ത് പ്രസിഡണ്ടിന്റെ/നഗര സഭാ അധ്യക്ഷന്റെ സാക്ഷ്യപത്രം കൂടി അയക്കണം. അനുഭവ കുറിപ്പ് ജില്ലാ കോർഡിനേറ്റർ, ഹരിത കേരളം മിഷൻ ജില്ലാ ഓഫീസ്, ആസൂത്രണ സമിതി കെട്ടിടം, കണ്ണൂർ സിവിൽ സ്റ്റേഷൻ, 670002 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഫെബ്രുവരി 28 നുള്ളിൽ ലഭ്യമാക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25908/experience-writing)