---
title: "എസ് ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർ: അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25910/apply-now"
published_at: "2022-02-12T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62071779e2d89_images - 2022-02-12T074158.355.jpeg"
keywords: []
---

# എസ് ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർ: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ എസ് ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ യുവതീയുവാക്കൾക്ക് ഓൺലൈൻ വഴി www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ മുഖേന അപേക്ഷിക്കാം. പിവിറ്റിജി/ അടിയ/പണിയ/മലപണ്ടാര വിഭാഗക്കാർക്ക് എട്ടാം ക്ലാസ് പാസായാൽ മതി. നഴ്‌സിങ്ങ്, പാരാമെഡിക്കൽ കോഴ്‌സുകൾ പാസായവർക്കും ആയുർവ്വേദ/പാരമ്പരവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് മുൻഗണന. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകരുടെ താമസ പരിധിയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കണം. അതാത് സെറ്റിൽമെന്റിൽ നിന്നുള്ളവർക്ക് നിയമനത്തിൽ മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾ ഐ ടി ഡി പി ഓഫീസിലും, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0497 2700357.

## Article Content

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ എസ് ടി പ്രമോട്ടർ/ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവർഗ യുവതീയുവാക്കൾക്ക് ഓൺലൈൻ വഴി www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ മുഖേന അപേക്ഷിക്കാം. പിവിറ്റിജി/ അടിയ/പണിയ/മലപണ്ടാര വിഭാഗക്കാർക്ക് എട്ടാം ക്ലാസ് പാസായാൽ മതി. നഴ്‌സിങ്ങ്, പാരാമെഡിക്കൽ കോഴ്‌സുകൾ പാസായവർക്കും ആയുർവ്വേദ/പാരമ്പരവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത് പ്രമോട്ടർ നിയമനത്തിന് മുൻഗണന. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകരുടെ താമസ പരിധിയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കണം. അതാത് സെറ്റിൽമെന്റിൽ നിന്നുള്ളവർക്ക് നിയമനത്തിൽ മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾ ഐ ടി ഡി പി ഓഫീസിലും, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0497 2700357.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25910/apply-now)