---
title: "ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല ;വിവിധ ട്രെയിനുകൾ റദ്ദാക്കി"
english_title: "Train cancelled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25914/train-cancelled"
published_at: "2022-02-12T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62071d56acda0_Screenshot_2022-02-12-08-06-58-557_com.gbwhatsapp.jpg"
keywords: []
---

# ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല ;വിവിധ ട്രെയിനുകൾ റദ്ദാക്കി

> **Lead Summary:** തിരുവനന്തപുരം; ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല.

## Article Content

തിരുവനന്തപുരം; ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചില്ല.

**

പാളത്തില്‍ നിന്ന് ട്രെയിന്‍ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചാലക്കുടിക്കും ഒല്ലൂരിനുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനഃസ്ഥാപിക്കും.

തൃശൂര്‍ പുതുക്കാട് വച്ച്‌ ഇന്നലെയാണ് ചരക്കു തീവണ്ടി പാളം തെറ്റിയത്. ഇന്ന് സര്‍വീസ് നടത്താനിരുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയത്. ഗുരുവായൂര്‍ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊര്‍ണൂര്‍, തിരുവനന്തപുരം- എറണാകുളം, ഷൊര്‍ണറൂര്‍ -എറണാകുളം, കോട്ടയം-നിലമ്ബൂര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകള്‍**

**

1. തിരുവനന്തപുരം^ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്

2. ഷൊര്‍ണൂര്‍^എറണാകുളം മെമു

3. കോട്ടയം^നിലന്പൂര്‍ എക്സ്പ്രസ്

4. എറണാകുളം^പലക്കാട് മെമു

5. എറണാകുളം^കണ്ണൂര്‍ ഇന്റര്‍സിറ്റി

6. ഗുരുവായൂര്‍^എറണാകുളം എക്സ്പ്രസ്

7. എറണാകുളം^തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്

8. തിരുവനന്തപുരം^എറണാകുളം വഞ്ചിനാട് എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍**

1. നിലന്പൂര്‍^കോട്ടയം എക്സ്പ്രസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും

2. തിരുവനന്തപുരം^ഗുരുവായൂര്‍ ഇന്റ‌ര്‍സിറ്റി എറണാകുളം വരെ

3. കണ്ണൂര്‍^എറണാകുളം ഇന്റര്‍സിറ്റി ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും

4. ഗുരുവായൂര്‍^തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

5. ഗുരുവായൂര്‍^പുനലൂര്‍ എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ നിന്ന് പുറപ്പെടും

6. തിരുനെല്‍വേലി^പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25914/train-cancelled)