---
title: "മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു"
english_title: "Former Prime Minister Manmohan Singh passes away  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259158/former-prime-minister-manmohan-singh-passes-away"
published_at: "2024-12-26T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676d8cc896bc7_R_(3).jpeg"
keywords: []
---

# മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സിങ്ങിനെ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

## Article Content

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സിങ്ങിനെ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനായി നിലവിൽ കർണാടകയിലെ ബെലഗാവിയിലുള്ള കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് രാത്രി ഡൽഹിയിലേക്ക് പോകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയുടെ മുതിർന്ന നേതാവ് സോണിയ ഗാന്ധിയും ഉടൻ എയിംസിൽ എത്തിയേക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259158/former-prime-minister-manmohan-singh-passes-away)